Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kayamkulam Railway

Alappuzha

കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ കുഴി

കാ​യം​കു​ളം: കെ​പി റോ​ഡി​ൽനി​ന്ന് കാ​യം​കു​ളം റെയി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് കു​ള​മാ​യി. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ റെയി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യാ​യ​തി​നാ​ൽ റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം രാ​ത്രി​യി​ൽ ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ റോ​ഡി​നു മ​ധ്യ​ത്തി​ലെ വ​ലി​യ കു​ഴി​യി​ൽ വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണ്.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ റെ​യി​ല്‍​വേ അ​നു​വ​ദി​ച്ച 28 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഏ​ഴു വ​ർ​ഷം മു​മ്പ് ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ക​യാ​യി​രു​ന്നു. അ​ന്ന് റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. കാ​യം​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​യി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up